തൊടുപുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജനുവരി മുതൽ ആരംഭിക്കുന്ന സൗജന്യ എൽ.ഡി.സി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും. റെഗുലർ ബാച്ച് 1 (തിങ്കൾ,ബുധൻ,വെള്ളി) ബിരുദവും ഉയർന്ന യോഗ്യതയും ഉള്ളവർക്കും . റെഗുലർ ബാച്ച 2 (ചൊവ്വാ,വ്യാഴം,ശനി) ബിരുദധാരികൾ അല്ലാത്തവർക്കും ഹോളിഡേ ബാച്ച് (രണ്ടാം ശനി, ഞായർ) ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കുമായാണ് നടത്തുന്നത്. ഓരോ ബാച്ചിലും 80 ശതമാനം സീറ്റുകൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം സീറ്റുകൾ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ചെയ്തിരിക്കുന്നു. ആറുമാസക്കാലമാണ് കോഴ്‌സിന്‌റെ കാലാവധി. രാവിലെ 10മുതൽ വൈകിട്ട് നാല് വരെയാണ് ക്ലാസ്സ്. ജനറൽ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, മലയാളം, ആനുകലികം, ജനറൽ നോളഡ്ജ്, ഐ.ടി, ബേസിക് സയൻസ്, ബാങ്കിംഗ്, വ്യക്തിത്വ വികസനം, മോട്ടിവേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 15 വൈകിട്ട് നാല് വരെ.
. അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ, 2 പാസ്സപോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ പകർപ്പ് എന്നിവ സഹിതം ഡിസംബർ 15 നകം പ്രിൻസിപ്പാൾ, കോച്ചിഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്‌സ്, തൊടുപുഴ ഈസ്റ്റ് പി ഓ കാരിക്കോട് പിൻ 685585 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അിറയിച്ചു. വിശദവിവരങ്ങൾക്ക് 04862 225227,9447512032 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്