ഇടുക്കി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ പരിശീലന കേന്ദ്രമായ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് (ജി.ഐ.എഫ്.ഡി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാ ഫോറവും വിശദ വിവരങ്ങൾ അടങ്ങിയ പ്രൊസ്‌പെക്റ്റസും www.sittrkerala.ac.in എന്ന വെബ്ബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. രണ്ടു വർഷ കാലാവധിയുള്ള ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമാണ് പരിശീലിപ്പിക്കുന്നത് . വസ്ത്ര രൂപ കൽപ്പന, നിർമ്മാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്നതിന് ഈ പ്രോഗ്രാം ഉപകരിക്കും. കൂടാതെ മാർക്കറ്റ് അനാലിസിസ്, സോഫ്റ്റ് സ്‌കിൽസ് പരിശീലനം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, 6 മാസ ഇന്റേൺഷിപ്പ് തുടങ്ങിയവയും ഈ പ്രോഗ്രാമിനെ വ്യത്യസ്തമാക്കുന്നു. എസ് എസ് എൽ സി യോ തത്തുല്യ പരീക്ഷയോ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 28.