ഇടുക്കി: തിരഞ്ഞെടുപ്പ് കാലത്ത് നാടിന്റെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെപോകുമെന്ന ആശങ്ക വേണ്ട. പെരുമാറ്റച്ചട്ടങ്ങൾ നിലനിൽക്കുമ്പോഴും അടിയന്തിരപ്രാധാന്യമുള്ളവയടക്കം ഉദ്യോഗസ്ഥർക്ക് ചെയ്യുന്നതിന് തടസമില്ല.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയോ അംഗീകാരമോ തേടാതെ സർക്കാരിനൊ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ;
1. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നൽകൽ.
2. പൾസ് /പോളിയോ പോലുള്ള ബോധവൽക്കരണ പരസ്യപ്രചാരണങ്ങൾ.
3. കോടതി നിർദ്ദേശം ഉണ്ടെങ്കിൽ ആശ്രിതനിയമനം ചട്ടപ്രകാരമുള്ള നിയമനം നടത്തൽ.
4. ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നൽകാം.
5. വരൾച്ച, വെള്ളപ്പൊക്കം,കോവിഡ് മഹാമാരി പോലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായി ദേശീയ പ്രകൃതി ദുരന്ത ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം തേടൽ. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനായി ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കൽ.
6.സർക്കാർ ജീവനക്കാരുടെ വിരമിക്കൽ, ഡെപ്യൂട്ടേഷൻ എന്നിവ മൂലം ഉണ്ടായ ഒഴിവുകൾ നികത്തുന്നതിന് ഡിപ്പാർട്ട്‌മെന്റ് പ്രൊമോഷൻ കമ്മിറ്റി യോഗം ചേരൽ.
7. സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിൽ ഉള്ള പൊതു സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി നടത്തൽ.
8. ജല വിതരണത്തിനുള്ള കേടായ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തൽ.
9. ശൗചാലയം പോലുള്ള പൊതു സൗകര്യങ്ങൾക്ക് കോടതി നിർദ്ദേശം ഉണ്ടെങ്കിൽ മാത്രം ബിഒടി വ്യവസ്ഥ പ്രകാരം നിർമ്മാണ അനുമതി നൽകാം.
10. കോളേജ് യൂണിയനുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തൽ.
11. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാം.
12. തൊഴിൽ നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ പരസ്യം നൽകാം.
13. എച്ച്‌ഐവി /എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പരസ്യങ്ങളുടെ പ്രസിദ്ധീകരിക്കാം.
14. ഓടകളിൽ നിന്നും കുളങ്ങളിൽ നിന്നും ഉള്ള മണ്ണ് നീക്കം ചെയ്യാം.
15. ശുചീകരണ /കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്.
16. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും.
17കോടതി ഉത്തരവ് പ്രകാരമുള്ള തടവുപുള്ളികളുടെ ജയിൽമാറ്റം.
18. നേരത്തെ അനുവദിച്ച ഗ്രാൻഡ് ഉപയോഗിച്ചും ക്ഷണിച്ച ടെൻഡർ പ്രകാരവും ആശുപത്രി ഉപകരണങ്ങൾ മരുന്ന് എന്നിവ വാങ്ങാം.