ഇടുക്കി: വനിതാ കമ്മിഷന്റെ ജില്ലയിലെ മെഗാ അദാലത്ത് 25ന് രാവിലെ പത്ത് മുതൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും. കമ്മിഷനിൽ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്.ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി,ഷാഹിദാ കമാൽ, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേൾക്കും.
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിർകക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളിൽ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസ്സിനു താഴെയുള്ളവർ, മുതിർന്ന പൗരൻമാർ, രോഗമുള്ളവർ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം.