മൂലമറ്റം: അഴിമതിയിൽ മുങ്ങിയ സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ പ്രതികരിക്കണമെന്ന് പി ജെ ജോസഫ് എം എൽ എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അറക്കുളം ഡിവിഷൻ കൺവെൻഷൻ ആസ്കോബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസഫ്. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. യു.ഡി എഫ്. ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി.ഫ്രാൻസീസ് ജോർജ് കെ.പി.സി.സി. ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ്.എം.കെ പുരുഷോത്തമൻ, ഇമ്മാനുവേൽ ചെറുവള്ളാത്ത് തുടങ്ങിയവർ സംസാരിച്ചു.