ffff

ചെറുതോണി: കാൻസർബാധിതനായ മദ്ധ്യവയസ്‌കൻ തുടർചികിത്സക്കും ഉപജീവനത്തിനും ഉദാരമനസ്‌കരുടെ കാരുണ്യം തേടുന്നു. കഞ്ഞിക്കുഴി പ്രഭസിറ്റി പുളിക്കക്കുന്നേൽ ഹരീഷ്‌കുമാർ(48) ആണ് കരുണവറ്റാത്തവരുടെ സഹായം തേടുന്നത്. കൂലിപ്പണിക്കാരനായിരുന്ന ഹരീഷ്‌കുമാറിനെ ഒരുവർഷംമുമ്പാണ് കരളിനു കാൻസർ ബാധിച്ചത് . അന്നുമുതൽ ചികിത്സയിലാണ്. താമസിക്കുന്നത് തോടിന്റേയും റോഡിന്റേയും പുറമ്പോക്കിലാണ്. തോടിനും റോഡിനുമിടയിൽ ഉദ്ദേശം മൂന്നുസെന്റുസ്ഥലത്ത് പടുതാഷീറ്റുപയോഗിച്ചുമറച്ച ഒരുഷെഡ്ഡിലാണ് ഇവർതാമസിക്കുന്നത്. അടുക്കളയും കിടപ്പുമുറിയും എല്ലാം മറയ്ക്കാത്ത ഷെഡ്ഡിലാണ്. ഒരുകട്ടിൽമാത്രമേ ഇവർക്കുള്ളു. ഇവിടെയാണ് ഭാര്യയും രണ്ടുമക്കളും 85 വയസുള്ള പിതാവുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. നല്ല ശുചിമുറിപോലുമില്ല. പ്ലസ്റ്റുവിനു പഠിക്കുന്ന ഒരുപെൺകുട്ടിയും ഏഴാംക്ലാസിൽ പഠിക്കുന്ന ഒരു മകനും ഈ വീട്ടിൽ വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്. ഹരീഷ്‌കുമാറിന്റെ പിതാവും രോഗിയാണ്. ഭാര്യതൊഴിലുറപ്പുജോലിക്കുപോയി ലഭിക്കുന്ന കൂലികൊണ്ടാണ് ഇവർ ജീവിക്കുന്നത്. ഇതുവരെ പലരുടേയും സഹായംകൊണ്ടാണ് ചികിത്സനടത്തിയത്. ഓരോതവണ കീമോയ്ക്കു പോകുന്ന തിനും, മരുന്നുവാങ്ങുന്നതിനും 3000 രൂപ മുതൽ 5000 രൂപ വരെ ചിലവാകും. ഈയാഴ്ച പണമില്ലാത്തതിനാൽ കീമോനടത്താൻപോയില്ല. . മഴക്കാലത്ത് വീട്ടിൽവെള്ളംകയറുമ്പോൾ അയൽവീടുക ളിലാണ് അഭയംതേടുന്നത്. പഞ്ചായത്തിൽനിന്നും വീടനുവദിച്ചിട്ടുണ്ടെങ്കിലും നിലവിലുള്ള സ്ഥലത്ത് പണിയാൻകഴിയുകയില്ല. ഫോൺ9 9645275593.സഹായം നൽകുന്നവർ യൂണിയൻ ബാങ്കിന്റെ ചേലച്ചുവട് ബ്രാഞ്ചിൽ ഹരീഷ് കുമാറിന്റെ Ac no 423102120000968 ൽ നൽകാവുന്നതാണ്.