ചെറുതോണി:കഞ്ഞിക്കുഴിയിൽ പുതിയ വിനോദസഞ്ചാര സാദ്ധ്യത കൂടിഒരുങ്ങുന്നു. കഞ്ഞിക്കുഴി പഴയരിക്കണ്ടം റോഡിന് സമീപത്തുള്ള പുഴയാണ് സഞ്ചാരികളെ മാടി വിളിക്കുന്നത്. ടൂറിസംപദ്ധതികൾക്കു അനന്തസാദ്ധ്യതയുള്ള കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം പുഴയിൽ കൂട്ടികളുടെ വിനോദത്തിനായി ആരംഭിച്ച എയർബോട്ട് സംവിധാനം വിജയകരമായിരിക്കുകയാണ്. . മൈലപ്പുഴയിൽ നിന്നാണ് പഴയരിക്കണ്ടം പുഴയുടെ തുടക്കം. വലിയമഴക്കാലമൊഴിച്ചാൽ ബാക്കിസമയങ്ങളിൽ വളരെസാവധാനമൊഴുകുന്ന പുഴ എയർബോട്ട് സർവ്വീസ് നടത്തുന്നതിനനുയോജ്യമാണ്. പഴയരിക്കണ്ടം വഴി 16 കിലോമീറ്ററോളം ഒഴുകുന്ന പുഴ പെരിയാറിലേയ്ക്കാണ് എത്തുന്നത്. മഴമാറിയാൽ ഇതിലൂടെ എയർബോട്ട് ഓടിക്കുന്നതിന് അനുയോജ്യമാണ്. തോടുനിരുവശവും ഈറ്റയുൾപ്പെടെയുള്ള ചെറുമരച്ചില്ലകൾ നിറഞ്ഞുനൽക്കുന്ന തിനാൽ വേനൽകാലത്തുപോലും ചൂട് അനുഭവപ്പെടുകയില്ല. സധാസമയവും വീശുന്നനല്ലതണുപ്പുള്ളകാറ്റ് ശീതീകരിച്ച മുറിയുടെ പ്രതീതിയാണ് നൽകുന്നത്. ഇവിടെ ടൂറിസം വികസനത്തിന് കൂടുതൽ ബോട്ടുകൾഅനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്താൽ വിനോദസഞ്ചാരികളെത്തുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾതന്നെ എയർബോട്ടിൽ കയറാനും ഫോട്ടോ ഷൂട്ടിനായി ധാരാളംപേരെത്തുന്നുണ്ട്. വധുവരൻമാരുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിന് ഫോട്ടോ ഗ്രാഫർമാരും,വീഡിയോഗ്രാഫർമാരും എത്തുന്നുണ്ട്. ജില്ലക്കുപുറത്തുനിന്നെത്തുന്ന സന്ദർശകർക്ക് ടെയ്ക് എ ബ്രെയിക് എന്ന പദ്ധതിയിലുൾപ്പെടുത്തി വിശ്രമകേന്ദ്രവും കൂടുതൽ അടിസ്ഥാന സൗകര്യവുമേർപ്പെടുത്തിയാൽ കൂടുതൽപേരെത്തുമെന്ന് പ്രദേശവാസികൾ പറയുന്നു. മുമ്പ് പഴയരിക്കണ്ടം പ്രഭസിറ്റിയിൽ മണൽചാക്കുപയോഗിച്ച് നിർമ്മിച്ച ചെക്കുഡാമുണ്ടായിരുന്നു. 2018ലെ കാലവർഷകെടുതിയിൽ ചെക്കുഡാം ഒഴുകിപ്പോയി ഇവിടെ ചെക്കുഡാം നിർമ്മിച്ചാൽ പ്രദേശവാസികൾക്ക് വെള്ളം ലഭിക്കുകയും ബോട്ടിംഗിന് കൂടുതൽ സൗകര്യവും ലഭിക്കും .തോട്ടിൽ ഏറെ ചെറുമീനുകളുണ്ട്. മീൻപിടിക്കുന്നതിനും ധാരാളംപേരത്തെുന്നുണ്ട്. തോട്ടിലൂടെ അധികജലമൊഴുകാത്തതിനാൽ കുട്ടികൾക്ക് അപകടമുണ്ടാകുകയില്ല സ്‌കൂൾ അവധിയായതിനാൽ ധാരാളം കുട്ടികൾ ബോട്ടിംഗിനെത്തുന്നുണ്ട് അധികപണച്ചെ ലവില്ലാതെ വിനോദസഞ്ചാരികളെയാകരഷിക്കുന്ന ഈ പദ്ധതി വികസിപ്പിച്ചെടുത്താൽ പഞ്ചായത്തിനും സർക്കാരിനും വരുമാനം ലഭിക്കുന്നതോടൊപ്പം സന്ദർശകരെ ആകർഷിക്കാനും കഴിയും.