തൊടുപുഴ: വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നിർമ്മാണത്തിനായുള്ള ഫണ്ട് കൈമാറൽ ഇന്ന് നടക്കും. യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പന് ആദ്യഫണ്ട് രാജു പന്നേക്കന്നേൽ കൈമാറും. ഇതോടൊപ്പം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പിച്ചള പൊതിയുന്നതിലേയ്ക്കുള്ള ഫണ്ട് സമർപ്പണവും നടത്തും. യൂണിയൻ ചെയർമാൻ എ.ജി.തങ്കപ്പൻ, വൈസ് ചെയർമാൻ ഡോ.കെ.സോമൻ, കൺവീനർ വി. ജയേഷ്, യോഗം വിദ്യാഭ്യാസ സെക്രട്ടറി .സി.പി.സുദർശനൻ, യൂണിയൻ കമ്മറ്റി അംഗം .ഷാജികല്ലാറയിൽ,ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി, വിവിധ പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.