രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും താൽക്കാലിക ഓഫിസുകൾ തുറക്കുമ്പോൾ നിർദിഷ്ട ദൂരപരിധി കർശനമായി പാലിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.പഞ്ചായത്തുകളിൽ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റർ പരിധിയിലും നഗരസഭയിൽ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിലും തിരഞ്ഞെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് ഓഫിസുകൾ പ്രവർത്തിപ്പിക്കരുത്. പൊതുസ്വകാര്യ സ്ഥലങ്ങൾ കൈയേറിയും, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും ഇത്തരം ഓഫിസുകൾ പാടില്ല.