തൊടുപുഴ : ഏതാനും തൊഴിലാളി സംഘടനകൾ രാഷട്രീയ പ്രേരിതമായി നടത്തുന്ന 26 ലെ പൊതുപണിമുടക്കിൽ കേരള എൻജിഒ സംഘ് പങ്കെടുക്കില്ലന്ന് ജില്ലാ പ്രസിഡന്റ് വികെ സാജൻ അറിയിച്ചു, കഴിഞ്ഞ നാലര വർഷക്കാലത്ത് ജീവനക്കാരെയും തൊഴിലാളികളെയും ഇത്രയധികം വേട്ടയാടിയ ഒരു സർക്കാർ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണന്നും അതിനാൽ തന്നെ തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ തൊഴിലാളി പ്രേമം നടിച്ചുള്ള ഈ പണിമുടക്ക് ജീവനക്കാർ തള്ളിക്കളയണമെന്നും കൊവിഡ്പ്രതിരോധ മേഖലയിലടക്കം ജോലി ചെയ്യാൻ തയ്യാറാകുന്ന ജീവനക്കാർക്ക് മതിയായ സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു