തൊടുപുഴ :രാഷട്രീയ പ്രേരിതമായി നടത്തുന്ന നവംബർ 26 ലെ പൊതുപണിമുടക്കിൽ കേരള ഗസറ്റഡ് ഓഫീസേഴ് സംഘ് പങ്കെടുക്കില്ലന്ന് ജില്ലാ കൺവീനർ വി കെ ബിജു അറിയിച്ചു, അഴിമതിയിൽ മുങ്ങിത്താണസർക്കാരിനെതിരെയുള്ള ജന രോക്ഷത്തെ മറയ്ക്കാനാണ് ഇടത് പാർട്ടികളുടെ സ്‌പോൺസേഡ് പ്രോഗ്രാമായ ഈ പണിമുടക്കെന്ന് അദ്ദേഹം പറഞ്ഞു, ജീവനക്കാരെ ബാധിക്കുന്ന നിരവധി വിഷയങ്ങളുള്ളപ്പോൾ അതൊന്നും ഉന്നയിക്കാതെ നടത്തുന്ന ഈ പണിമുടക്ക് ജനങ്ങൾ തള്ളിക്കളയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു