മുട്ടം: ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ മുട്ടം കൊറ്റംകോട്ടിൽ നിബു ,യാത്രക്കാരായ വടയാറ്റുകുന്നേൽ ഷാജി, ഭാര്യ ബിന്ദു, മകൻ അഖിൽ, ഷാജിയുടെ സഹോദര പുത്രി അശ്വതി, സ്കൂട്ടർ യാത്രക്കാരനായ അറക്കുളം സ്വദേശി ജോയൽ എന്നിവർക്കാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 8 മണിയോടെ ശങ്കരപ്പിള്ളി കാക്കൊമ്പ് ജങ്ഷനിലാണ് അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും സ്കൂട്ടർ യാത്രക്കാരനായ ജോയലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുട്ടം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു