മൂലമറ്റം: കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത നവം. 26 ന്റെ പണിമുടക്ക് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ മൂലമറ്റം സെക്ഷൻ ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച വിശദീകരണ യോഗം യൂണിയൻ ജനറൽ സെക്രട്ടറി പി.കെ. സജി ഉദ്ഘാടനം ചെയ്തു. അജിത്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.റ്റി.യു.സി ജില്ലാ സെക്രട്ടറി സിബി സി. മാത്യു, കെ.എസ്.ഇ.ബി പി.സി.സി ലൈൻ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. മോഹനൻ, യൂണിയൻ നേതാക്കളായ ബിജുകുമാർ എൻ.പി, ഗംഗാധരൻ പി.ബി എന്നിവർ സംസാരിച്ചു. യോഗത്തിൽ രാജേഷ്‌കുമാർ സ്വാഗതവും, ജിമ്മി ജോൺ നന്ദിയും പറഞ്ഞു.