ഇടുക്കി :ജവഹർ നവോദയ വിദ്യാലയത്തിൽ 2021-22 ൽ ആറാം ക്ലാസിലേക്കും ഒൻപതാക്ലാസിലേക്കും ലാറ്ററൽ എൻട്രി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടിയുളള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 15. www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ സൗജന്യമായി അപേക്ഷ സമർപ്പിക്കാം. ആറാം ക്ലാസ്സിലേക്കുളള പ്രവേശന പരീക്ഷ ഏപ്രിൽ 10നും ഒൻപതാം ക്ലാസിലേക്കുളളത് ഫെബ്രുവരി 13 നും നടക്കും. ഹെൽപ്പ് ഡെസ്‌ക്ക് നമ്പർ: 04862 259916, 9446658428, 9447722957