തൊടുപുഴ: : ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോപ്പതി വകുപ്പ്) നു കീഴിലുളള അറക്കുളം സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിൽ പുതുതായി ആരംഭിക്കുന്ന വെൽനസ്സ് സെന്ററിലേക്ക് യോഗാ ട്രെയിനറെ കരാർ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ ഡിസംബർ 1 ന് രാവിലെ 10.30ന് തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിക്ക് സമീപം) ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) നടത്തും. അംഗീകൃത സർവ്വകലാശാലയിൽ നിന്നും BNYS/Msc (Yoga)/Mphil (Yoga) അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സർക്കാർ വകുപ്പിൽ നിന്നോ ഒരു വർഷ PG Diploma Yoga ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖയുംവയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.