ഇടുക്കി: ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളടേയും ഏജന്റുമാരടേയും യോഗം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
കട്ടപ്പന
മുനിസിപ്പാലിറ്റി
കട്ടപ്പന നഗരസഭയിലെ സ്ഥാനാർത്ഥികളുടെ യോഗം റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് കോൺഫറൻസ് ഹാളിൽ ഇന്ന് നടക്കും. ഒന്നു മുതൽ 10 വരെയുളള വാർഡുകളിലെ സ്ഥാനാർത്ഥികൾ 11 മണിയ്ക്കും 11 മുതൽ 21 വരെയുളള വാർഡുകളിലെ സ്ഥാനാർത്ഥികൾക്ക് 12 മണിയ്ക്കും, 22 മുതൽ 34 വരെയുളള വാർഡുകളിലെ സ്ഥാനാർത്ഥികൾക്ക് 2 മണിയ്ക്കുമായിരിക്കും യോഗം. യോഗത്തിൽ എല്ലാ സ്ഥാനാർത്ഥികളും പങ്കെടക്കേണ്ടതും രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോകൾ നഗരസഭാ കാര്യാലയത്തിൽ ഏൽപ്പിക്കണം.