തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം മുതൽ 30 ദിവസത്തിനകം തിരഞ്ഞെടുപ്പിനായി ചെലവഴിച്ച തുകയുടെ കൃത്യമായ കണക്ക് സ്ഥാനാർത്ഥികൾ ഹാജരാക്കണം.

നിശ്ചിത ഫാറത്തിൽവേണം കണക്കുകൾ എഴുതി സൂക്ഷിക്കാൻ .ഗ്രാമപഞ്ചായത്തുകളിൽ നിന്നും മത്സരിച്ചവർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്കും ബ്ലോക്ക്തല സ്ഥാനാർത്ഥികൾ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്കും ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കളക്ടർക്കുമാണ് കണക്കുകൾ നൽകേണ്ടത്.തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ചെലവഴിക്കുന്ന തുക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തുക ചെലഴിക്കുകയോ കൃത്യമായ കണക്കുകൾ രേഖപ്പടുത്താത്തപക്ഷമോ സ്ഥാനാർത്ഥി അയോഗ്യനാകും.

അയോഗ്യത ഇങ്ങനെ

1. നിശ്ചിത സമയ പരിധിക്കുള്ളിൽ കണക്ക് സമർപ്പിക്കാതിരിക്കുക
2. നിർണ്ണയിക്കപ്പെട്ട രീതിയിൽ കണക്ക് സമർപ്പിക്കാതിരിക്കുക
3. നിശ്ചിത ഫാറത്തിൽ സമർപ്പിക്കാതിരിക്കുക
4. അപൂർണ്ണമായ കണക്കുകൾ സമർപ്പിക്കുക
5. തെറ്റായ കണക്ക് സമർപ്പിക്കുക
6. വൗച്ചറുകൾ, ബില്ലുകൾ തുടങ്ങിയ രേഖകളുടെ പകർപ്പുകൾ നൽകാതിരിക്കുക,
7. ബന്ധപ്പെട്ട ഉദ്യോഗസ്ഥനു സമർപ്പിക്കാതെ മറ്റാർക്കെങ്കിലും കണക്കുകൾ സമർപ്പിക്കുക
8. കണക്കുകൾ നിയമാനുസൃതമല്ലാതിരിക്കുക
9. പരിധിയിൽ കവിഞ്ഞ് ചെലവഴിക്കുക തുടങ്ങിയ കാരണങ്ങളാലും സ്ഥാനാർത്ഥി അയോഗ്യനാകും.