തൊടുപുഴ: ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കായി അപേക്ഷ സമർപ്പണത്തിന് ജില്ലയിൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനം ഒരുങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേകമായ നിർദ്ദേശങ്ങളും വിശദമായ ആക്ഷൻ പ്ലാനും കേന്ദ്ര ഹജ്ജ് കമ്മറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഡിസംബർ 10 .
ഇത്തവണ രണ്ടു ഘട്ടങ്ങളായാണ് അപേക്ഷ സമർപ്പണം. ആദ്യഘട്ടത്തിൽ അപേക്ഷ പൂർണ്ണമായും ഓൺലൈനിലാണ് സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മറ്റിയുടേയും കേരള ഹജ്ജ് കമ്മറ്റിയുടേയും വെബ്‌സൈറ്റിൽ ലഭ്യമാകും. മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാവുന്നതാണ്. ആദ്യഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽ നിന്നും നറുക്കെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുമുള്ള അപേക്ഷകരും അവരുടെ അപേക്ഷയും അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളും ഒറിജിനൽ പാസ്‌പ്പോർട്ട്, മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, അഡ്വാൻസ് തുകയടച്ച രസീത് എന്നിവയും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് സമർപ്പിക്കണം.
ഇപ്പോൾ നടക്കുന്ന അപേക്ഷ നടപടികൾ താത്ക്കാലികമാണ്. ഹജ്ജ് 2021 സംബന്ധിച്ച് സൗദി ഹജ്ജ് അതോരിറ്റി പുറത്തിറക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും തുടർനടപടികൾ. കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മറ്റി ട്രെയ്നർമാരുമായി ബന്ധപ്പെടാം.
ടി.കെ സലീം (മാസ്റ്റർ ട്രെയ്‌നർ) 9946520010, അബ്ദുസ്സലാം സഖാഫി (ജില്ലാ ട്രെയ്‌നർ) 9961013690
മേഘല ട്രെയ്‌നർമാർ കെ.എ അജിംസ് 9446922179, അബ്ദുറഹ്മാൻ പുഴക്കര 9400040012, വി.കെ അബ്ദുറസാഖ് 9447210474, ഷാനവാസ് എൻ. 9447511762, ഉബൈസ് കെ.എച്ച് 9447433433, മുജീബ് റ്റി.ഇ 9447245499, അബ്ദുന്നാസർ വി.എച്ച് 9447066927, ഇ.എം ഷൈറജ് 9400190786.