ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടിയിൽ നിന്നുരാജിവെച്ച് ബ്ലോക്ക് പഞ്ചായത്ത് മുരിക്കാശ്ശേരി ഡിവിഷനിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്നു. കെ.ജെ സെബാസ്റ്റ്യനാണ് രാജിക്കത്ത് നൽകിയത്. 1975ൽ യൂത്തുകോൺഗ്രസിൽ തിരഞ്ഞെടുപ്പിലൂടെ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാസെക്രട്ടറി, ജില്ലാ വൈസ്പ് രസിഡന്റ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരനൊപ്പം ഡി.ഐ.സിയിൽ പ്രവർത്തിച്ചു.. പിന്നീട് കെ.മുരളീധരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി 10 വർഷമായി കോൺഗ്രസിൽ പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിക്കുവേണ്ടി മുഴുവൻ സമയപ്രവർത്തനം നടത്തിയ തന്നെ ബ്ലോക്ക് സീറ്റു നൽകാമെന്നു വ്യാമോഹിപ്പിച്ച് അവസാനം ചതിക്കുകയായിരുന്നു എന്ന് കെ.ജെ പറഞ്ഞു.