തൊടുപുഴ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ മത്സരംഗത്തുള്ളത് 3213 പേർ. സൂക്ഷ്മ പരിശോധനയ്ക്കും പത്രിക പിൻവലിക്കലിനും ശേഷമുള്ള കണക്കാണിത്. കട്ടപ്പന, തൊടുപുഴ നഗരസഭകളിലായി മത്സര രംഗത്തുള്ളത് 242 പേരാണ്. കട്ടപ്പന നഗരഭയിൽ 127 പേരും തൊടുപുഴയിൽ 115 പേരുമാണ് അങ്കം കുറിയ്ക്കുന്നത്. 89 പേരാണ് രണ്ടിടത്തുമായി പത്രിക പിൻവലിച്ചത്. ജില്ലാ പഞ്ചായത്തിൽ 40, ബ്ലോക്ക് പഞ്ചായത്ത് 337, ഗ്രാമ പഞ്ചായത്ത് 2594 പേരുമാണ് ആകെ മത്സര രംഗത്തുള്ളത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 6649 ആയിരുന്നു ആകെ പത്രികകൾ. 1592 പേർ പത്രിക പിൻവലിച്ചു. മൂന്ന് സെറ്റ് വരെ പത്രിക നൽകിയവരും ഈ കൂട്ടത്തിലുണ്ട്. ഇതാണ് അവസാന എണ്ണം 3213 ആയി ചുരുങ്ങാൻ കാരണം.