തൊടുപുഴ: നഗരസഭ മൂന്നാം വാർഡിൽ (വേങ്ങത്താനം ) ബി ഡി ജി എസ് സ്ഥാനാർഥി പ്രമോദ് എച്ച് ഉണ്ണിയുടെ പ്രചാരണ ബോർഡുകൾ സാമൂഹ്യവിരുദ്ധർ കഴിഞ്ഞ ദിവസം എടുത്ത് മാറ്റി. ഇത് സംബന്ധിച്ച് ബി ഡി ജി എസും സ്ഥാനാർഥിയും കളക്ടർക്കും പൊലീസിനുംപരാതി നൽകി.