ഉടുമ്പന്നൂർ: കൃഷിഭവന്റെ സഹകരണത്തോടെ ജൈവഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഉടുമ്പന്നൂർ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയിൽ നിന്ന് ബുക്ക് ചെയ്ത തേനീച്ച കോളനികൾ 30 മുതൽ വിതരണം ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലം തേനീച്ച കോളനികൾ നഷ്ടപ്പെട്ടിട്ടുള്ളവർക്കും പുതിയതായി തേനീച്ച കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്കും കോളനികളും അനുബന്ധ ഉപകരണങ്ങളും ഓർഗാനിക് സൊസൈറ്റിയിൽ നിന്ന് വിതരണം ചെയ്യും. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 9496680718.