ഇടുക്കി: വനിതാ കമ്മിഷൻ ഇടുക്കി കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മെഗാ അദാലത്തിൽ ഏഴ് പരാതികളിൽ തീർപ്പായി. അഞ്ച് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടും. പരാതിക്കാരോ എതിർകക്ഷികളോ ഹാജരാകാത്ത 29 കേസുകൾ ഉൾപ്പെടെ 44 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലയിലെ 56 പരാതികളാണ് പരിഗണിച്ചത്.ചെയർപേഴ്‌സൺ എം.സി.ജോസഫൈൻ, അംഗങ്ങളായ അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദ കമാൽ എന്നിവർ പരാതികൾ കേട്ടു.