തൊടുപുഴ:ആദ്യ തിരഞ്ഞെടുപ്പിന്റെ ആവേശവും ആരവവും തൊടുപുഴ മുൻ മുൻസിപ്പൽ ചെയർമാൻ രാജീവ് പുഷ്പാംഗദന്റെ മനസിൽ ഇപ്പോഴും പച്ച പിടിച്ച് നിൽക്കുകയാണ്.കാൽനൂറ്റാണ്ട് മുമ്പ് 24ാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രനായാണ് മത്സരരംഗത്തെത്തുന്നത്. 92 വോട്ടിനായിരുന്നു വിജയം. പഴയ കാലത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വലിയ .ആൾക്കൂട്ടത്തോടെയാണ് വോട്ട് പിടിക്കാൻ പോയിരുന്നത് . ഇവിടെയും ചൂടേറുന്നു തിരഞ്ഞെടുപ്പ് അതൊരു ആവേശമായിരുന്നു.ബസിലും ബാർബർ ഷോപ്പുകളിലും കള്ളുഷാപ്പിലും ചായ പീടികയിലും അങ്ങനെ നാലാൾ കൂടുന്നിടങ്ങളിലും ചൂടേറിയ ചർച്ചാവിഷയമായി നാളുകളോളം തിരഞ്ഞെടുപ്പ് നിറഞ്ഞ് നിന്നിരുന്നു. പ്രചരണത്തിന്റെ അവസാന ദിവസം വലിയ റോഡ് ഷോ ഉണ്ടാകും.. ഇതിൽ കൂടുന്ന ജനക്കൂട്ടം ജയ സാദ്ധ്യത നോക്കുന്ന ഘടകമായി മാറിയിരുന്നു. നിരന്തരം വീടുകൾ കയറിയിറങ്ങിയുള്ള വോട്ട് പിടുത്തവും, കുടുംബ യോഗങ്ങളിലെ ആൾകൂട്ടവും ശ്രദ്ധേയമായിരുന്നു. ചുവരേഴുത്തും പോസ്റ്റർ പതിച്ച് പരമ്പരാഗത രീതികളിലും , കൗതുകവും ആകർഷകമായ പ്രചാരണമായിരുന്നു. വോട്ട് തേടി പാടത്തിന്റെ വരമ്പത്തുകൂടിയാണ് യാത്ര.ഊടുവഴികളും താണ്ടിയുള്ള പ്രചരണപ്രവർത്തനങ്ങൾ..
ദിവസവും 15 പേരെങ്കിലും പ്രചരണത്തിനുണ്ടാകും. അന്നത്തെ വാർഡ് ഇന്ന് മൂന്ന് വാർഡുകളുടെ ഭാഗമായി. ഇപ്പോൾ എല്ലാ സ്ഥലത്തും റോഡുകളായി. വീടുകളിലെല്ലാം വാഹനങ്ങളെത്തും. സോഷ്യൽ മീഡിയ വന്നതോടെ കാര്യങ്ങൾ എളുപ്പമായി. വാട്സ് ആപ്പ് വഴിയാണ് വോട്ട് പിടുത്തം. പക്ഷെ വീടുകളിലെത്തി വോട്ടർമാരെ നേരിൽ കണ്ട് അവർക്ക് പറയാനുള്ള പരാതികളും മറ്റും കേൾക്കുന്നതാണ് നല്ലത്.അഞ്ച് വർഷത്തിനിടയിൽ വീതം വെയ്പ്പിൽ ചെയർമാനും വൈസ് ചെയർമാനും പലതവണ മാറുന്നത് ഗുണകരമല്ല. ഒരാൾ കൊണ്ടുവരുന്ന പദ്ധതി പിന്നീട് വരുന്ന ആൾ പഠിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സമയമെടുക്കും .ഇത് വികസനത്തെ ബാധിക്കുമെന്ന് സി.പി.എം തൊടുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം കൂടിയായ രാജീവ് പുഷ്പാംഗദൻ പറഞ്ഞു.