നെടുംകണ്ടം :താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി ആശുപത്രി പരിസരത്ത് മുറിച്ചിട്ടിരിക്കുന്ന 22 മരങ്ങൾ ഡിസംബർ 8 ഉച്ചയ്ക്ക് 2 ന് സൂപ്രണ്ടിന്റെ ഓഫീസിൽ ലേലം ചെയ്ത് വിൽക്കും. താത്പര്യമുളളവർ നിരതദ്രവ്യം അടച്ച് നേരിട്ടോ, മുദ്രവച്ച ക്വട്ടേഷൻ സമർപ്പിച്ചോ പങ്കെടുക്കണം. നിരതദ്രവ്യം 5000 രൂപ. നിരതദ്രവ്യം അടയ്‌ക്കേണ്ട അവസാന തീയതി ഡിസംബർ 8 ഉച്ചയ്ക്ക് 12. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 8 ഉച്ചയ്ക്ക് 12.