ഇടുക്കി: മൃഗസംരക്ഷണ വകുപ്പിന്റെ വാഗമൺ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മേഖലയിലെ കർഷകർക്കായി വിവിധ വിഷയങ്ങളിൽ ഓൺലൈൻ പരിശീലനം നൽകുന്നു. നിലവിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പുതുതായി പദ്ധതികൾ തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കും റീബിൽഡ് കേരള, സുഭിക്ഷ കേരളം ഗുണഭോക്താക്കൾക്കും പങ്കെടുക്കാം. ഉച്ചയ്ക്ക് ശേഷം രണ്ടു മുതൽ നാല് വരെയായിരിക്കും ക്ലാസ്സ്.
ഡിസംബർ 4 കാട വളർത്തൽ, ഡിസംബർ 11 പോത്ത് പരിപാലനം, ഡിസംബർ 18 വളർത്തുനായ പരിപാലനം(ഭാഗം1) ഡിസംബർ 24 വളർത്തുനായ പരിപാലനം (ഭാഗം2), ഡിസംബർ 31 മുയൽ വളർത്തൽ എന്നീ തീയതികളിലാണ് പരിശീലനം.
താല്പര്യമുളളവർ 9446131618, 9744276759 എന്നീ ഫോൺ നമ്പറുകളിൽ പ്രവൃത്തി ദിവസങ്ങളിൽ പത്ത് മുതൽ അഞ്ച് വരെയുളള സമയത്തിനിടയ്ക്ക് വിളിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുളളവർ ഇനി ചെയ്യേണ്ടതില്ല. പരിശീലനവുമായി ബന്ധപ്പെട്ട തുടർ വിവരങ്ങൾ രജിസ്റ്റർ ചെയ്തവരെ ഫോണിലൂടെ അറിയിക്കും.