ഇടുക്കി: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മുഖ്യമന്ത്രി വകുപ്പ് തല യോഗം വിളിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഇടുക്കി ജില്ലയ്ക്ക് മാത്രമായി നിർമ്മാണ നിരോധനം ഏർപ്പെടുത്തുന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. സർക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്ക്കാനും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് യോഗം ചേർന്നത്. ജില്ലയിലെ ജനങ്ങൾ ഇക്കാര്യത്തിൽ സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.