തൊടുപുഴ: തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ രാജേഷ് രവീന്ദ്രൻ ജില്ലയിലെത്തി. ജില്ലാ കളക്ടർ എച്ച്. ദിനേശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ അദ്ദേഹം കളക്ടറുമായി വിശകലനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ പൊതുവായ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനങ്ങളും പൊതു നിരീക്ഷകൻ വിലയിരുത്തും.