തൊടുപുഴ: ഇ ഡ്രോപ് മുഖേന ഇന്ന് മുതൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോളിംഗ് സ്റ്റേഷനിലേയ്ക്ക് നിയോഗിച്ചിരിക്കുന്ന ജീവനക്കാർക്കുള്ള നിയമന ഉത്തരവ് ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങും. ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നിയമന ഉത്തരവ് സ്ഥാപനങ്ങൾക്ക് എത്തിച്ചുനൽകും. ഓരോ സ്ഥാപനമേധാവിയും ജീവനക്കാരുടെ തിരഞ്ഞെടുപ്പ് നിയമന ഉത്തരവ് ഇ- ഡ്രോപ് സോഫ്‌റ്റ്‌വെയറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യണം. പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്ന ജീവനക്കാർക്ക് പകരമായി നിയമിക്കപ്പെടുന്നവരുടെ നിയമന ഉത്തരവുകളും പിന്നീട് ഇ- ഡ്രോപ് സോഫ്‌റ്റ് വെയറിൽ നിന്നും സ്ഥാപനമേധാവിക്ക് എടുക്കാം. ഏതെങ്കിലും ജീവനക്കാരന് നിയമന ഉത്തരവ് വരുന്നുണ്ടോ എന്ന് സ്ഥാപന മേധാവികൾ ഇഡ്രോപ് സോഫ്‌റ്റ് വെയറിൽ ദിനംപ്രതി പരിശോധിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിലേയ്ക്ക് നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാരുടെയും നിയമന ഉത്തരവുകൾ ജീവനക്കാർക്ക് യഥാമയം നൽകുന്നുണ്ട് എന്ന് ഓരോ സ്ഥാപനമേധാവിയും ഉറപ്പ് വരുത്തേണ്ടതാണെന്ന് ജില്ലാ ഇലക്ഷൻ ആഫീസർ കൂടിയായ ജില്ലാ കളക്ടർ എച്ച്.ദിനേശൻ അറിയിച്ചു.

പോസ്റ്ററുകൾ നീക്കം ചെയ്തു

ഇടുക്കി: താലൂക്കിന്റെ പരിധിയിൽ ചട്ടം ലംഘിച്ചു സ്ഥാപിച്ച വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. മണിയാറൻകുടി കൊക്കരക്കുളം, വാത്തിക്കുടി പഞ്ചായത്ത് പതിനാറാംകണ്ടം ജംഗ്ഷൻ, കട്ടപ്പന അമ്പലക്കവല ഭാഗം, പൈനാവ് എന്നിവിടങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിലും അനുമതിയില്ലാതെ സ്വകാര്യ പുരയിടങ്ങളിലും പതിപ്പിച്ച പോസ്റ്ററുകളാണ് നീക്കം ചെയ്തത്.