അരിക്കുഴ : ഉദയ വൈ. എം. എ ലൈബ്രറി വനിതാവേദിയുടെ നേതൃത്വത്തിൽ 'സ്ത്രീകളും വായനാശീലവും ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപകൻ ബിജു വഴിത്തല വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, വനിതാവേദി ചെയർപേഴ്‌സൺ ഷൈല പ്രകാശ്, ലൈബ്രറി സെക്രട്ടറി അനിൽ എം കെ ചർച്ചയിൽ പങ്കെടുത്തു.