ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ നിയോഗിക്കപ്പെട്ട പൊതു നിരീക്ഷകൻ രാജേഷ് രവീന്ദ്രൻ, തിരഞ്ഞെടുപ്പ് കൺട്രോൾ റൂമും തിരഞ്ഞെടുപ്പ് വിഭാഗവും സന്ദർശിച്ച്ചു. കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ, ഫോൺ കോളുകളുടെ വിവരം , പരാതികൾ രേഖപ്പെടുത്തുന്നത്, പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്കുന്നത് തുടങ്ങിയവയെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. റെക്കോർഡ് പരിശോധിച്ചു. തുടർന്ന് ഇലക്ഷൻ വിഭാഗത്തിലും അദ്ദേഹം സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്തി. ഓരോ പോളിംഗ് ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങൾ ക്രമീകരിക്കുന്നതും സാങ്കേതിക തകരാർ പോലെയുള്ള അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് കരുതലായി അധികം വോട്ടിംഗ് യന്ത്രങ്ങൾ കരുതേണ്ടത് സംബന്ധിച്ചും അദ്ദേഹം ഉദ്യാഗസ്ഥർക്ക് നിർദ്ദേശം നല്കി. അസിസ്റ്റന്റ് കളക്ടർ സൂരജ് ഷാജി, ലെയ്‌സൺ ഓഫീസർ ബോബൻ പോൾ എന്നിവരും ഒബ്‌സർവർക്കൊപ്പമുണ്ടായിരുന്നു.