ഇടുക്കി : തിരഞ്ഞെടുപ്പ് സെക്ടർ ഓഫീസർമാരുടെ പരിശീലനം 27,28,29 തിയതികളിൽ നടത്തും. കട്ടപ്പന, അഴുത, നെടുങ്കണ്ടം ബ്ലോക്കുകളിലെയും കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും സെക്ടർ ഓഫീസർമാർക്ക് ഇന്ന് രാവിലെ 10 മുതൽ ഉച്ചവരെ കട്ടപ്പന മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ പരിശീലനം നടക്കും. ദേവികുളം, അടിമാലി ബ്ലോക്കിൽ നവംബർ 28 ന് മൂന്നാർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലും . ഇടുക്കി, തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെയും തൊടുപുഴ മുനിസിപ്പാലിറ്റിയിലെയും പരിശീലനം 29 ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.