മൂലമറ്റം.. കെ എസ് ആർ ടി സി സർവീസ് നീർത്തലാക്കിയ പതിപ്പള്ളി ഭാഗത്ത് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സ്ഥലം സന്ദർശിച്ചു. കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ അനാസ്ഥ മൂലം ബസ് പോസ്റ്റിലിടിച്ചതിന്റെ പേരിൽ ഏതാനും നാളുകളായി ഇത് വഴിയുള്ള സർവീസ് നിർത്തിയിരുന്നു. റോഡ് വികസന സമിതി നേതാക്കളായ പി എ വേലുക്കുട്ടൻ, എം ഡി ദേവദാസ്, പി ജി ജനാർദ്ധനൻ, സി എസ് ജയേഷ്, കെ കെ സുനിൽ, ബിനു പൈതക്കൽ, മുരളിധരൻ പി ബി ബിനു എന്നിവർ ഡി ടി ഒ യെ വിശദാംശങ്ങൾ അറിയിച്ചു.