തൊടുപുഴ: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പൊതു പണിമുടക്ക് ജില്ലയിൽ പൂർണം. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടന്നതും പൊതു ഗതാഗത സംവിധാനങ്ങൾ നിലച്ചതും ഹർത്താൽ പ്രതീതി ജനിപ്പിച്ചു. ജില്ലയിലെ പ്രധാന ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ബസുകൾ സർവീസ് നടത്തിയില്ല. ടാക്‌സി, ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങളും പണിമുടക്കിൽ പങ്കു ചേർന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. സർക്കാർ ഓഫീസുകളിൽ ഹാജർ നില നന്നേ കുറവായിരുന്നു. തോട്ടം മേഖലകളിൽ ഭൂരിപക്ഷം തൊഴിലാളികളും ജോലിക്കിറങ്ങിയില്ല.