തൊടുപുഴ: കാർ നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് യുവാവിന് പരിക്ക്. വണ്ണപ്പുറം പുളിയൻമാനായിൽ സൗരവിനാണ് (24) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് വണ്ണപ്പുറത്ത് നിന്ന് കാളിയാറിന് പോകുമ്പോൾ നമ്പ്യാപറമ്പിൽ ആഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം. മഴ പെയ്തതിനെ തുടർന്ന് റോഡിൽ നിന്ന് കാർ തെന്നിമാറിയാണ് തിട്ടയിലിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.