തൊടുപുഴ : തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന സുരേഷ് രാജു,​ മൈക്കിൾ .കെ.വർഗീസ് എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസി‌ഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.

കുടയത്തൂർ: കർഷകമോർച്ച ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറി വി.എം.ഹരിഹരൻ വള്ളിപ്പനച്ചാലിനെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ ബിജെപിയിൽ നിന്നും പുറത്താക്കിയതായി ബിജെപി ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻ്റ് വി.എസ്.രതീഷ് അറിയിച്ചു.

കമ്പംമെട്ട്: ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ സി. പി. ഐ കമ്പംമെട്ട് ലോക്കൽ കമ്മറ്റിയംഗം അഡ്വ. കുര്യാക്കോസ് വി. കുര്യനെ മാർട്ടിയിൽനിന്നും പുറത്താക്കിയതായി സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻഅറിയിച്ചു.

തൊടുപുഴ : കോൺഗ്രസ് (ഐ)​ കരിങ്കുന്നം മണ്ഡലം സെക്രട്ടറി കെ.ജി ഹരിദാസ് കാവതിയാംകുന്നേൽ ഡി.കെ.റ്റി.എഫ് കരിങ്കുന്നം മണ്ഡലം പ്രസിഡന്റ് പി.സി. സജി പുളിയനാൽ എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഡി.സി.സി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് കരിങ്കുന്നം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോയി കട്ടക്കയം അറിയിച്ചു.