ഇടവെട്ടി: യു.ഡി.എഫ് ഇടവെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ നൗഷാദ് വഴിക്കപുരയിടം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.ഫ് നേതാക്കളായ അഡ്വ. ജോസഫ് ജോൺ, തമ്പി മാനുങ്കൽ, ജാഫർഖാൻ മുഹമ്മദ്, എം.എം. ബഷീർ, വി.ജെ. തോമസ്, ഇസ്മായൽ പനയ്ക്കൻ, സിബി ജോസ്, അപ്പച്ചൻ താരാട്ട്, ഷിബു പേരേപ്പാടൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സി.വി. സുനിത, ബ്ലോക്ക് സ്ഥാനാർത്ഥികളായ സുനി സാബു, മുഹമ്മദ് ഷെഹിൻഷ, പഞ്ചായത്തിലെ സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.