തൊടുപുഴ : ചാടിവന്ന നായയെ കണ്ട് ഓടുന്നതിനിടെ വീണ് സ്ഥാനാർഥിയുടെ കൈയൊടിഞ്ഞു.തൊടുപുഴ നഗരസഭയിൽ 25ാം വാർഡായ ഒളമറ്റത്ത് മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ജയ സാബുവിന്റെ കൈയാണ് ഒടിഞ്ഞത്. കഴിഞ്ഞ ദിവസം വോട്ടഭ്യർഥിച്ച് വീടുകൾ കയറുന്നതിനിടെയായിരുന്നു സംഭവം. ഒരു വീട്ടിൽ പ്രചാരണത്തിനെത്തിയപ്പോൾ സ്ഥാനാർഥിയുടെയും പ്രവർത്തകരുടെയും പിന്നാലെ നായ് ചാടിയെത്തുകയായിരുന്നു. തുടർന്ന് നായയിൽ നിന്നും രക്ഷപെടാൻ പടിക്കെട്ടുകൾ ഓടിയിറങ്ങുന്നതിനിടെ തെന്നി വീണാണ് ജയാ സാബുവിന് പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് കൈക്ക് പ്ലാസ്റ്ററിട്ടു.