തൊടുപുഴ: രക്തസാക്ഷി കെ എസ് കൃഷ്ണപിള്ളയുടെ 71മത് രക്തസാക്ഷിദിനാചരണം ഇന്ന് നടക്കും. സിപിഐ തൊടുപുഴ താലൂക്ക് കമ്മിറ്റി ഓഫീസായ കൃഷ്ണണപിള്ള ഭവനിൽ ഇന്ന് രാവിലെ 10ന് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന
കൺട്രോൾ കമ്മീഷൻ അംഗം മാത്യുവർഗീസ്, താലൂക്ക് സെക്രട്ടറി പി പി ജോയി, വി ആർ. പ്രമോദ്, പി ജി വിജയൻ, സുനിൽ സെബാസ്റ്റ്യൻ, ഗീതാ തുളസീധരൻ, അഡ്വ എബി ഡി കോലോത്ത് തുടങ്ങിയവർ പങ്കെടുക്കുമെന്ന് താലൂക്ക് സെക്രട്ടറി പി പി ജോയി അറിയിച്ചു.