തൊടുപുഴ: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് ആലക്കോട് പഞ്ചായത്ത് 11ാം വാർഡിലെ ബിനു വർഗ്ഗീസിനേയും, കുടയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡിലെ റിനി ജോസഫിനേയും സിപിഐയിൽ നിന്ന്
പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു.
പീരുമേട്: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ സി.പി.ഐ അട്ടപ്പള്ളം ബ്രാഞ്ച് കമ്മിറ്റിയംഗം സുരേഷ് മംഗലത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐ പീരുമേട് മണ്ഡലം സെക്രട്ടറി എസ്. ചന്ദ്രശേഖരപ്പിള്ള അറിയിച്ചു.