തൊടുപുഴ: രക്തസാക്ഷി കെ എസ് കൃഷ്ണപിള്ളയുടെ 71ാമത് രക്തസാക്ഷി ദിനം സിപിഐ തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.തൊടുപുഴ കൃഷ്ണപിള്ള ഭവനിൽ കൃഷ്ണപിള്ളയുടെ ഫോട്ടോയിൽ പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ താലൂക്ക് സെക്രട്ടറി പി പി ജോയി
അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺട്രോൾ കമ്മീഷനംഗം മാത്യൂ വർഗീസ് ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അഫ്‌സൽ,ഗീത തുളസീധരൻ,അമൽ അശോകൻ,എൻ ശശിധരൻ നായർ,ആർ തുളസീധരൻ,പി.എസ് സുരേഷ് എന്നിവർ സംസാരിച്ചു.