തൊടുപുഴ : നിയോജക മണ്ഡലത്തിലെ സമഗ്ര കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.വോട്ടർ പട്ടിക പൊതുജനങ്ങൾക്ക് പരിശോധിക്കുന്നതിനായി നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന താലൂക്ക്, വില്ലേജ്,പഞ്ചായത്ത് ഓഫീസുകളിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. കരട് വോട്ടർ പട്ടിക പരിശോധിച്ച് ഡിസംബർ 16വരെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാവുന്നതാണ്. കൂടാതെ 01.01.2021 നോ , അതിന് മുമ്പോ 18 വയസ്സ് പൂർത്തിയായ അർഹരായ എല്ലാവർക്കും ഇപ്പോൾ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.ആക്ഷേപങ്ങളും പരാതികളും പരിശോധിച്ച് അന്തിമ വോട്ടർ പട്ടിക ജനുവരി 15 ന് പ്രസിദ്ധീകരിക്കും.