ചെറുതോണി: സ്വതന്ത്ര കർഷകസംഘടനകളുടെ നേതൃത്വത്തിൽ ദില്ലി ചലോ മാർച്ച് നടത്തിയ കർഷകരെ ലാത്തിച്ചാർജ്ജ് ചെയ്തതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് മലനാട് കർഷകരക്ഷാസമിതി ചെറുതോണിയിൽ പ്രതിഷേധയോഗം നടത്തി. തുടർന്ന് നടത്തിയ യോഗം രാഷ്ട്രീയ കിസാൻ മഹാസംഘ് കോർഡിനേറ്റർ അപ്പച്ചൻ ഇരുവേലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജുസേവ്യർ, ഷാജി തുണ്ടത്തിൽ, ബെന്നി വടക്കേമുറി, ജോണി പി.എ., ജയൻ ബാബു എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.