തൊടുപുഴ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് ജില്ലയിൽ പര്യടനം നടത്തും. ഉച്ചക്ക് 12.30-ന് തൊടുപുഴ പ്രസ്‌ക്ലബ്ബിൽ നടക്കുന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2 ന് കോളപ്ര, 3-ന് മ്രാല, 4-ന് പടിഞ്ഞാറേകോടിക്കുളം, 5-ന് വണ്ണപ്പുറം എന്നീ ക്രമത്തിൽ കുടുംബ യോഗങ്ങളിൽ പ്രസംഗിക്കും.