ഹോളി ഫാമിലി ഹോസ്പിറ്റൽ (10)
റിട്ട. എസ്.ഐയായ ടി.കെ. സുകുവിനെയാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി എൽ.ഡി.എഫ് പത്താം വാർഡ് നിലനിറുത്താൻ രംഗത്തിറക്കിയിരിക്കുന്നത്. കെ.എസ്.എസ്.പി.യു പെൻഷൻഭവൻ യൂണിറ്റ് സെക്രട്ടറിയും തൊടുപുഴ ബ്ലോക്ക് അംഗവുമായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിലെത്തിയ സനു കൃഷ്ണനെയാണ് എൽ.ഡി.എഫ് വാർഡ് പിടിച്ചെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴ ന്യൂമാൻ കോളേജ് ആർട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന സനു 2005ൽ കല്ലൂർക്കാട് പഞ്ചായത്ത് അംഗമായിരുന്നു. അപർണയാണ് ഭാര്യ. തൊടുപുഴ യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ് വിശാഖ് ബേബിയാണ് എൻ.ഡി.എയ്ക്ക് വേണ്ടി മത്സരിക്കുന്നത്. തൊടുപുഴയിൽ കൊറിയർ സ്ഥാപനം നടത്തുന്ന സുനുവിന്റെ കന്നിയങ്കമാണ്.
കല്ലുമാരി (11)
നിലവിലെ കൗൺസിലറായ റിനി ജോഷിയെ തന്നെയാണ് വാർഡ് നിലനിറുത്താൻ എൽ.ഡി.എഫ് മത്സരിപ്പിക്കുന്നത്. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. ജോഷിയാണ് ഭർത്താവ്. 2001- 2005 ൽ കൗൺസിലറായിരുന്ന മാത്യു ജോസ് തോട്ടുപുറത്തെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം പ്രസിഡന്റാണ്. ഭാര്യ ഫിലോമിന. ബി.ജെ.പി തൊടുപുഴ മുനിസിപ്പൽ സെക്രട്ടറിയായ ബിജു ബാലകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ഡ്രൈവറായ ബിജുവിന്റെ കന്നിയങ്കമാണ്. ഭാര്യ: ശോഭ.
കാരൂപ്പാറ (12)
യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണിത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോഷി മാണിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മുതലക്കോടം ലയൺസ്‌ക്ലബ് സെക്രട്ടറിയായ ജോഷിയുടെ കന്നി മത്സരമാണ്. ഭാര്യ: ഡാലി തോമസ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ലിപ്‌സൺ മാത്യുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. പഴുക്കാകുളം ഹരിത റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായ ലിപ്സൺ ആദ്യമായി മത്സരിക്കുകയാണ്. ഭാര്യ: സീമ. കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗമായ യു.വി. ഷാജിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കന്നിയങ്കമാണ്. ഭാര്യ: രാധ.