ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കണക്ക് പരിശോധന തിങ്കളാഴ്ച മുതൽ ആരംഭിക്കും. സ്ഥാനാർഥിയോ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ഏജന്റോ കണക്കുകൾ പരിശോധനയ്ക്ക് ഹാജരാകുന്നതിന് നിശ്ചയിച്ചിട്ടുള്ള തിയതിയിലും സമയത്തും ഹാജരാകണമെന്നും അതിനുള്ള സൗകര്യം ഒരുക്കുന്നതിന് അതത് സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും ചിലവ് നിരീക്ഷകൻ ഫെറോൾഡ് സേവ്യർ എസ്ഡി അറിയിച്ചു.