ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമിതനായ പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകൻ രാജേഷ് രവീന്ദ്രൻ തിരഞ്ഞെടുപ്പിന്റെ പൊതു പ്രവർത്തനങ്ങൾ വിലയിരുത്തും
സ്ഥാനാർത്ഥികളുടെ പ്രചരണ ചെലവ്, പ്രചരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങൾ, സംഘടിപ്പിക്കുന്ന ജാഥകൾ തുടങ്ങിയവയുടെ ചെലവ് തയ്യാറാക്കൽ,തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണം, വിതരണം , കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, കൊവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ പോസ്റ്റൽ വോട്ടുകളുടെ ക്രമീകരണം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതി പരിഹരിക്കൽ തുടങ്ങി തിരഞ്ഞെടുപ്പിന്റെ പൊതുവായ എല്ലാ തലങ്ങളിലുമുള്ള പ്രവർത്തനങ്ങളും പൊതു നിരീക്ഷകൻ വിലയിരുത്തും.നിരീക്ഷകനെ ബന്ധപ്പെടാൻ

ഫോൺ നമ്പർ:പൊതു നിരീക്ഷകൻ 9447979014
ലെയ്‌സൺ ഓഫീസർ +91 95390 42531