കുമളി: മുന്നാക്ക സംവരണ നടപടികൾ നിർത്തിവെയ്ക്കണമെന്ന ആവശ്യമുൾപ്പടെ ഉന്നയിച്ച് വിശ്വകർമ്മ ഐക്യവേദി പീരമേട് താലൂക്ക് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.മുന്നാക്ക സംവരണം ഏർപ്പെടുത്താനുള്ള 103ാം ഭരണഘടനാ ഭേദഗതി റദ്ദ് ചെയ്യുക,
പി.എസ്.സി. നിയമനങ്ങളിൽ വിശ്വകർമ്മജർക്ക് അഞ്ച് ശതമാനം സംവരണം അനുവദിക്കുക, ദേവസ്വം ബോർഡ് നിയമനങ്ങളിൽ വിശ്വകർമ്മജർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുക, സർക്കാർ ,ദേവസ്വം ബോർഡ്, ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിക്കുക, സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടത്തി സർക്കാർ സർവീസിലും ദേവസ്വം ബോർഡുകളിലും വിശ്വകർമ്മജരുടെ സംവരണ ഒഴിവുകൾ നികത്തുക, വിശ്വകർമ്മ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക
പരമ്പരാഗത തൊഴിലാളി വിഭാഗമായ വിശ്വകർമ്മജരെ ക്രീമിലെയറിൽ നിന്ന് ഒഴിവാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു, വിശ്വകർമ്മ ഐക്യവേദി താലൂക്ക് ചെയർമാൻ കെ.എൻ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് പ്രസിഡന്റ് വി.എൻ.രാജൻ മുഖ്യ പ്രഭാഷണം നടത്തി സി.വി.ശശീന്ദ്രൻ , പി.ബി.ശശി, ഗിരിജാ മുരളി എന്നിവർ സംസാരിച്ചു