തൊടുപുഴ: സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന ഉപവാസ സമരത്തിൽ യുവാക്കളുടെ പ്രതിഷേധമിരമ്പി. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന ഉപവാസസമരം യൂണിയൻ കൺവീനർ വി. ജയേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കൗൺസിലർ സന്തോഷ് മാധവനും യൂണിയൻ കമ്മിറ്റി അംഗം വൈക്കം ബെന്നി ശാന്തിയും സംഘടനാ സന്ദേശം നൽകി. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് കാഞ്ഞിരമറ്റം സ്വാഗതവും യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ശരത് ചന്ദ്രൻ നന്ദിയും പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ ശരത് ചന്ദ്രൻ, സന്തോഷ് കാത്തിരമറ്റം, അഖിൽ സുഭാഷ്, രഞ്ജിത് കരിമണ്ണൂർ എന്നിവരാണ് ഉപവാസമനുഷ്ഠിച്ചത്. യൂത്ത്മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി മനു കരിങ്കുന്നം, കേന്ദ്രകമ്മിറ്റി അംഗം അനീഷ് ഓലിക്കാമറ്റം, യൂണിയൻ കൗൺസിലർ സുഭാഷ് ടൗൺ, സൈബർ സേന വൈസ് പ്രസിഡന്റ് ശരത് തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി ദേവ പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.