തൊടുപുഴ. കൗൺസലിങ് ,പരിശീലനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ കേരള കൗൺസലേഴ്‌സ് ആൻഡ് ട്രെയിനേഴ്‌സ് യൂണിയന്റെ ഇടുക്കി ജില്ല ഘടകത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് കളക്ടർ എച്ച്.ദിനേശ് നിർവഹിക്കും. കൊവിഡ് പശ്ചാത്തലത്തിൽ സൂം മീറ്റിങ് വഴി നടക്കുന്ന ചടങ്ങിൽ ഡോ. റഹിം ആപ്പാഞ്ചിറ പ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് ബെഞ്ചമിൻ ഈശോ ,ജനറൽ സെക്രട്ടറി ഗോപകുമാർ എന്നിവർ പങ്കെടുക്കും.